ശബരിമലയിലേക്കു പോയ ട്രാന്‍സ്ജെന്‍ഡേഴ്സിനെ തടഞ്ഞ സംഭവത്തില്‍ നീതിയുക്തമായ തീരുമാനമെടുക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ.
തിരുവനന്തപുരം: ശബരിമലയിലേക്കു പോയ ട്രാന്‍സ്ജെന്‍ഡേഴ്സിനെ തടഞ്ഞ സംഭവത്തില്‍ നീതിയുക്തമായ തീരുമാനമെടുക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ. ഹൈക്കോടതി നിയോഗിച്ച കമ്മിഷന്‍റെ നിർദേശം അനുസരിക്കും. പൊലീസ് വേഷം മാറി വരാന്‍ പറഞ്ഞത് ശബരിമലയിലെ ഇപ്പോഴത്തെ സാഹചര്യം കൊണ്ടാകാം. ഇതും അന്വേഷിക്കുമെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
