തിരുവനന്തപുരം:  വനിതാ മതിലിൽ പങ്കെടുടുക്കുമെന്ന ബിഡിജെഎസ് നിലപാട് സന്തോഷകരമെന്ന് മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംഘടനകൾക്ക് വനിതാ മതിലിൽ നിന്നും മാറി നിൽക്കാനാകില്ല. ബിഡിജെഎസ് നവോത്ഥാന മൂല്യങ്ങൾക്ക് വില നൽകുന്നത് കൊണ്ടാകാം ഈ നിലപാട് സ്വീകരിച്ചത്. ശബരിമലയിൽ ശാന്തിക്കും സമാധാനത്തിനുമാണ് സർക്കാർ മുൻഗണന. പാലക്കാട് ക്ഷേമ പെന്ഷനിൽ നിന്നും വനിതാമതിലിനായി പിരിവ്  നടത്തിയെന്ന് പറഞ്ഞ സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നും മന്ത്രി ആരോപിച്ചു.