തിരുവനന്തപുരം: സമരം നടത്തുന്നത് സഭാനേതൃത്വമല്ലെന്നും മറ്റു ചില താല്‍പര്യക്കാരാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 'സീനുണ്ടാക്കാനൊന്നും മന്ത്രിമാര്‍ ഇപ്പോള്‍ തയ്യാറല്ല. ആരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നറിയാമെന്നും കടകംപള്ളി പറഞ്ഞു. പൊഴിയൂരില്‍ നിന്നും കാണാതായവരെ തെരയുന്നതിന് നാളെ രാവിലെ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ പുറപ്പെടുമെന്നും മന്ത്രി അറിയിച്ചു.
നെയ്യാറ്റിന്‍കരയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ന്യായമാണ്. ഇനിയും കുറേപ്പേരെ കണ്ടെത്താനുണ്ട്. അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്നും ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായി നടന്ന ചര്‍ച്ചക്ക് ശേഷം കടകംപള്ളി പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ മത്‌സ്യത്തൊഴിലാളികളുടെ സമരം ഒത്തു തീര്‍ക്കുന്നതിനായാണ് കടകംപള്ളി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം, തെരച്ചിലിനായുള്ള സംഘത്തിനൊപ്പം മത്സ്യത്തൊഴിലാഴികളെ ഉള്‍പ്പെടത്തുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധം അവസാനിപ്പിച്ചു. തെരച്ചിലിനായി വിഴിഞ്ഞത്തു നിന്ന് 15 മത്സ്യത്തൊഴിലാളികളെയും കൊണ്ടുപോകും.
