ഒരു ദുഷ്പ്രചരണവും ഏൽക്കില്ല.കായ്ഫലമുള്ള വ്യക്ഷത്തിലെറിയാനാണ് എല്ലാവര്‍ക്കും താത്പര്യം
തിരുവനന്തപുരം: കഴക്കൂച്ചത്തെ സിപിഎം സ്ഥാനാര്‍ത്ഥിയും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളിയെ അയ്യപ്പന്‍റെ പുലി പിടിക്കുമെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശരത് ചന്ദ്ര പ്രസാദിന്‍റെ ആക്ഷേപം തള്ളി കടകംപള്ളി തന്നെ രംഗത്തെത്തി UDF സ്ഥാനാർത്ഥി ശരത് ചന്ദ്രപ്രസാദിൻ്റെ വിലകുറഞ്ഞ പ്രസ്‌താവനക്ക് മറുപടി പറയുന്നില്ല.വോട്ടർമാരാണ് പുലികൾ.അവർ മറുപടി പറയും.ഒരു ദുഷ്പ്രചരണവും ഏൽക്കില്ല.കായ്ഫലമുള്ള വ്യക്ഷത്തിലെറിയാനാണ് എല്ലാവ്രര്‍ക്കും താൽപര്യം.എക്കാലവും തെരെഞ്ഞെടുപ്പ് സമയത്ത് ളത്തരം ആരോപണം വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു
സ്വർണ്ണക്കൊള്ളയുടെ കേന്ദ്ര ബിന്ദുവായി കഴക്കൂട്ടം മാറിയെന്നായിരുന്ന ശരത് ചന്ദ്ര പ്രസാദ് പറഞ്ഞത്. കഴക്കൂട്ടത് മത്സരം udf ഉം bjp യും തമ്മിലാണ് കഴക്കൂട്ടത് പുലി ഇറങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.ഇതിനോടായിരുന്നു കടകംപള്ളിയുടെ െ പ്രതികരണം
ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരനെതിരെയും കടകംപ്പള്ളി വിമര്‍ശനം ഉന്നയിച്ചു.5 വർഷം കേന്ദ്രമന്ത്രിയായിരുന്ന BJP സ്ഥാനാർത്ഥി ഒരു റാന്തൽപോലും വച്ചില്ല.പ്രാദേശിക BJPപ്രവർത്തകരുടെ ആവശ്യപ്രകാരം സുരേഷ്ഗോപി രണ്ട് ഹൈമാസ് ലൈറ്റെങ്കിലുo വച്ചു.അഞ്ചു പൈസയുടെ ഉപഹാരം മണ്‌ഡലത്തിന് ചെയ്യാത്ത വ്യക്തിയാണ് മുരളീധരനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു


