കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് നേരത്തെ രാമകൃഷ്ണനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സഹോദരി ശാന്തയും മകന്‍ രഞ്ജിത്തും തുടങ്ങിയ റിലേ നിരാഹാര സമരവും അവസാനിപ്പിച്ചു. 21ന് ഹൈക്കോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ ഭാവി പരിപാടികള്‍ ആലോചിക്കുമെന്ന് രാമകൃഷ്ണന്‍ അറിയിച്ചു.