ചെന്നൈ:കമല്‍ഹാസന്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തുന്നു. രജനീകാന്തിന്‍റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച.
തമിഴകത്തിന്റെ പ്രിയ താരങ്ങളായ രജനീകാന്തിന്‍റെയും കമല്‍ഹാസന്റെയും രാഷ്ട്രീയ പ്രവേശനം ഏറെ ചര്‍ച്ചയായിരുന്നു.
തന്‍റെ രാഷ്ട്രീയത്തിന്‍റെ നിറം കറുപ്പാണെന്നും കാവിയല്ലെന്നും ഈയിടെ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ഹാസന്‍ വ്യക്തമാക്കി. രജനീകാന്തിന്‍റെ രാഷ്ട്രീയ നിറം കാവിയാകരുതെന്ന് ആഗ്രഹിക്കുന്നതായും യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നടന്ന സംവാദത്തില്‍ കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഈ മാസം 21 നാണ് കമല്‍ഹാസന്‍ തന്‍റെ രാഷ്ട്രീയ യാത്രക്ക് ആരംഭം കുറിക്കുന്നത്.
തെരഞ്ഞെടുപ്പിനെ നേരിടാന്‍ രജനീകാന്തുമായി കൈകോര്‍ക്കണമോ എന്ന കാര്യം ഗൗരവമായി ആലോചിക്കേണ്ട വിഷയമാണെന്ന് കമല്‍ഹാസന്‍ മുമ്പ് പ്രതികരിച്ചിരുന്നു.രജനികാന്തിന്‍റെ കാഴ്ചപ്പാട് കാവിയല്ലെന്ന് കരുതുന്നതായും ഇനി അങ്ങനെയാണെങ്കിൽ ഞങ്ങൾ തമ്മിലുള്ള രാഷ്ട്രീയ സഖ്യം ഒരിക്കലും സാധ്യമാകില്ലെന്നും കമൽഹാസൻ വ്യക്തമാക്കിയിരുന്നു.
