പ്രളയക്കെടുതിക്കിടെ ജര്‍മന്‍ യാത്ര നടത്തിയ മന്ത്രി കെ.രാജുവിനെ സിപിഐ പരസ്യമായി ശാസിക്കും. ഇന്ന് ചേര്‍ന്ന എക്സിക്യുട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം. സംസ്ഥാനത്ത് പ്രളയ ദുരന്തമുണ്ടായപ്പോഴുളള കെ. രാജുവിന്‍റെ വിദേശ യാത്ര തെറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിദേശ യാത്രയില്‍ മന്ത്രി ഔചിത്യം കാണിക്കണമായിരുന്നു. പ്രളയദുരന്തത്തിന് മുമ്പാണ് യാത്രയ്ക്ക് അനുമതി വാങ്ങിയത് എന്നും കാനം പറഞ്ഞു.
തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ ജര്‍മന്‍ യാത്ര നടത്തിയ മന്ത്രി കെ.രാജുവിനെ സിപിഐ പരസ്യമായി ശാസിക്കും. ഇന്ന് ചേര്‍ന്ന എക്സിക്യുട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം. സംസ്ഥാനത്ത് പ്രളയ ദുരന്തമുണ്ടായപ്പോഴുളള കെ. രാജുവിന്‍റെ വിദേശ യാത്ര തെറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിദേശ യാത്രയില്‍ മന്ത്രി ഔചിത്യം കാണിക്കണമായിരുന്നു. പ്രളയദുരന്തത്തിന് മുമ്പാണ് യാത്രയ്ക്ക് അനുമതി വാങ്ങിയത് എന്നും കാനം പറഞ്ഞു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കാനം പറഞ്ഞു.
അതേസമയം സിപിഐ മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി വിദേശയാത്ര ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം.
16-ാം തീയതിയാണ് മന്ത്രി കെ രാജു ജർമ്മനിക്ക് പോകുന്നത്. തൊട്ടുതലേദിവസം കോട്ടയം പൊലീസ് ഗൗണ്ടിൽ നടന്ന സ്വാതന്ത്രദിനപരേഡിൽ മന്ത്രിയായിരുന്നു മുഖ്യാതിഥി. കോരിച്ചൊരിയുന്ന മഴയത്തായിരുന്നു ചടങ്ങ്. മഴക്കെടുതിയിൽ തകർന്ന വീടുകളും റോഡുകളും പുനർനിർമ്മിക്കുന്നതിന് എല്ലാവരും യോജിച്ച് പ്രവർത്തിക്കണമെന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം പ്രസംഗം നിർത്തിയത്.
ശക്തമായ മഴ കാരണം പരേഡിനോടുനുബന്ധിച്ച് നിശ്ചയിച്ചിരുന്ന കുട്ടികളുടെ പരിപാടികൾ മന്ത്രിയുടെ അറിവോടെയാണ് റദ്ദാക്കിയത്. ഒരു മാസം മുൻപ് കോട്ടയം വെള്ളത്തിനടിയിലായപ്പോൾ ജില്ലയുടെ ചുമതലയുള്ള മന്ത്രി എത്താത്തത് വലിയ വിവാദമായിരുന്നു. വിമർശനം ശക്തമായപ്പോഴാണ് മന്ത്രി അന്ന് കോട്ടയത്ത് എത്തിയത്
പ്രളയദുരിതാശ്വാസമായി കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഐയുടെ എല്ലാ ജനപ്രതിനിധികളും ഒരു മാസത്തെ ശമ്പളം നല്‍കും.മുന്‍ സിപിഐ ജനപ്രതിനിധികള്‍ ഒരു മാസത്തെ പെന്‍ഷന്‍ നല്‍കും - കാനം കൂട്ടിച്ചേര്‍ത്തു.
