മണ്ണാര്‍ക്കാട്: തോളിൽ ഇരുന്ന് ചെവി കടിക്കുന്നു എന്ന് പറയുന്നവരെല്ലാം താലോലിക്കുന്ന കാലം വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎമ്മിനും സിപിഐയ്ക്കും ഒരേ അഭിപ്രായം ആകണം എന്ന് ആരും ശഠിക്കരുതെന്നും മണ്ണാർക്കാട് നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തില്‍ കാനം പറഞ്ഞു.
അന്തർ സംസ്ഥാന നദീജല കരാർ വിഷയത്തിൽ മാറി മാറി വന്ന സർക്കാരുകൾ വേണ്ട തരത്തിൽ പ്രവർത്തിചിട്ടില്ല എന്ന് വിമർശനം നിലനില്‍ക്കുന്നുണ്ട്. പറമ്പിക്കുളം ആളിയാർ വിഷയത്തിൽ അർഹമായ ജലം കേരളത്തിന് കിട്ടിയിട്ടുണ്ടോ എന്ന് സർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
