തിരുവനന്തപുരം:മുന്നണിയെ ദുര്‍ബലപ്പെടുത്തുകയെന്ന ചിന്ത സിപിഐക്ക് ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഞങ്ങള് പറയുന്നതാണ് ശരിയെന്ന ധാരണ ആര്‍ക്കും വേണ്ട. മുന്നണി മര്യാദ നിര്‍വചിക്കണമെന്നും എങ്കില്‍ ആരാണ് മുന്നണി മര്യാദ ലംഘിച്ചതെന്ന് പറയാനാകുമെന്നും കാനം പറഞ്ഞു. രാജ്യത്ത് ഇടതുപക്ഷ പാർട്ടികൾ തമ്മിലുള്ള അകലം കൂടി വരുന്നുവെന്നും ഇത് പരിഹരിക്കാൻ മുഖ്യധാര ഇടതു പാർട്ടികൾ മുൻകൈ എടുക്കണമെന്നും കാനം പറഞ്ഞു.

സിപിഐയെ വിമര്‍ശിക്കാനുളള അവകാശം സിപിഎമ്മിനുണ്ടെന്ന് കാനം മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ തിരിച്ചും അങ്ങനെയാകാമല്ലോയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചിരുന്നു.