തൃശൂര്‍: മുഖ്യ ശത്രുവിനെ നിര്‍ണയിക്കുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വീഴ്ച്ച വരരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ ദുര്‍ബലമായാലും എല്‍.ഡി.എഫ് ശക്തിപെടുമെന്ന ചിന്ത വേണ്ടെന്നും സി.പി.ഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ കാനം പറഞ്ഞു.