തൃശൂര്‍: അതിരപ്പിള്ളി പദ്ധതിക്കെതിരെ വീണ്ടും സിപിഐ. പരിസ്ഥിതിയെ ആക്രമിക്കുന്ന ഒരു പദ്ധതിയ്ക്കും സിപിഐയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയ്ക്ക് ബദല്‍ പരിശോധിക്കണം. കേന്ദ്ര വനാവകാശ നിയമപ്രകാരം വനത്തിന്റെ അവകാശികള്‍ ആദിവാസികളാണ്
ആദിവാസികളെ ഒഴിവാക്കികൊണ്ട് എന്ത് പദ്ധതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കാനം ചോദിച്ചു. അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ചല്ല ജനങ്ങളെ നേരിടേണ്ടത്. സമവായത്തിന്റെറ പാത സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കാനം പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയ്‌ക്കെതിരെ എഐവൈഎഫ് സംഘടിപ്പിച്ച പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.
