പൊലീസ് നടപടിയെ അപലപിക്കുന്നു

തിരുവനന്തപുരം:തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ വിമര്‍ശനം ഉന്നയിച്ച് കാനം രാജേന്ദ്രന്‍. പൊലീസ് നടപടിയെ അപലപിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയും കൊടിയേരി ബാലകൃഷ്ണനും അതൃപ്തി അറിയിച്ചിരുന്നു. 

പൊലീസ് പ്രതികാര നടപടി സ്വീകരിക്കരുതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി പറഞ്ഞത്. തിയേറ്റര്‍ ഉടമയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. സംഭവത്തില്‍ തൃശൂർ റെയ്ഞ്ച് ഐജിയെയും മലപ്പുറം എസ്പിയെയും ഡിജിപി ശാസിക്കുകയും ചെയ്തു.