തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടത് തീരുമാനം എന്ന പേരില്‍ ഏക പക്ഷീയമായ തീരുമാനം വേണ്ട. അങ്ങനെയെടുത്ത തീരുമാനം അംഗീകരിക്കാന്‍ വേറെ ആളെ നോക്കണം. മുന്നണി തീരുമാനങ്ങള്‍ കൂട്ടായി എടുക്കണമെന്നും കാനം തുറന്നടിച്ചു.