കണ്ണൂര്‍: യു.എ.പി.എ വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 1965ൽ നേതാക്കൾക്കൊപ്പം മാവോയുടെ പടം വെച്ച് സമ്മേളനം നടത്തിയ സിപിഎമ്മിന് ഇന്ന് മാവോയെന്ന് കേൾക്കുമ്പോള്‍ വലിയ പ്രയാസമാണെന്ന് കാനം പറഞ്ഞു.

മനുഷ്യാവകാശങ്ങൾ ഇല്ലാതാക്കുന്ന കരിനിയമങ്ങൾക്കെതിരെ ശക്തമായ ജനകീയ വികാരം ഉയർന്നു വരണമെന്നും, കേന്ദ്രത്തിലെ മോദി സർക്കാരിന്റെ പാത കേരളത്തിൽ പിന്തുടരേണ്ട ബാധ്യത ഇടത് സർക്കാരിനില്ലെന്നും കാനം കണ്ണൂരിൽ സിപിഐ പൊതുയോഗത്തിൽ പറഞ്ഞു. 

എ.കെ.47 തോക്കുമായി വരുന്ന മാവോയിസ്റ്റുകളോട് ആശയസംവാദം നടത്താനാകില്ലെന്ന് മന്ത്രി എം.എം മണി.
ആദ്യം തോക്ക് താഴെ വയ്ക്കട്ടെ. എന്നിട്ടാകാം ചർച്ചയെന്നും മണി കോട്ടയത്ത് പറഞ്ഞു.