കോട്ടയം: കോടിയേരിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാരിനെ ശക്തിപ്പെടുത്താനാണ് സി പി ഐ ശ്രമിക്കുന്നത്. ഏത് തരത്തിലുള്ള ചര്‍ച്ചക്കും തയ്യാറെന്നും കാനം പറഞ്ഞു. പ്രതിപക്ഷത്തിന് ആയുധമാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. താന്‍ പറഞ്ഞത് തന്റെ പാര്‍ട്ടിയുടെ അഭിപ്രായമാണെന്നും കാനം പറഞ്ഞു. കോടിയേരിയുടെ പത്രസമ്മേളനത്തിന് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് കോട്ടയത്ത് സംസാരിക്കുകയായിരുന്നു കാനം.