ദില്ലി: കണ്ണൂര്‍ വിമാനത്താവളം ഈ വര്‍ഷം അവസാനം പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം സെക്രട്ടറി രാജീവ് നയന്‍ ചൗബേ പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നു. പൂര്‍ണ്ണസജ്ജമായ വിമാനത്താവളമാകും കണ്ണൂരില്‍ പ്രവര്‍ത്തനം തുടങ്ങുക എന്നും അദ്ദേഹം അറിയിച്ചു.

കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. വിമാനത്താവളം സന്ദര്‍ശിച്ച ഡി.ജി.സി.എയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും വ്യോമയാന മന്ത്രാലയം സെക്രട്ടറി പറഞ്ഞു.