കണ്ണൂര്‍: ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും സിപിഐഎം ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരം. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊലപാതകത്തെത്തുടർന്നുളള സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ആർഎസ്എസ് സിപിഐഎം സംഘർഷമേഖലകളിൽ ദ്രുതകർമസേനയെ വിന്യസിച്ചു. ഇന്നലെ രാത്രി ന്യൂമാഹിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണമുണ്ടായി.

പാതിരിയാട് കൊല്ലപ്പെട്ട കുഴിച്ചാലിൽ മോഹനന്‍റെ സംസ്കാരം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം ഓംനി വാനില്‍ എത്തിയ സംഘം മോഹനന്‍ ജോലി ചെയ്യുന്ന ഷാപ്പില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു. വെട്ടേറ്റു വീണ ഉടനെ ആക്രമികള്‍ ഓടി രക്ഷപ്പെട്ടു. കേസിൽ ഇതുവരെ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.