തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്‍റെ രണ്ടാംഘട്ടത്തിന് തുടക്കമായി. പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള നാലുവരിപാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ദേശീയപാത വികസനത്തിനായി കുടിയൊഴിയേണ്ടിവന്നവർക്ക് നഷ്ടപരിഹാരത്തോടൊപ്പം മൂന്ന് സെന്‍റ് പട്ടയവും ചടങ്ങിൽ വച്ച് റവന്യൂ മന്ത്രി കൈമാറി. 

തലസ്ഥാന നഗരവും തമിഴ്നാടും തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാണ് കരമന കളിയിക്കാവിള ദേശീയപാത. സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായി ഒരു വ‌ർഷം കഴിയുമ്പോഴാണ് അഞ്ചര കിലോമീറ്ററിൽ രണ്ടാംഘട്ട നിർമ്മാണം തുടങ്ങുന്നത്. രണ്ടാം ഘട്ടത്തിനായി. 22 കുടുംബങ്ങളെയാണ് ഈ ഘട്ടത്തിൽ ഒഴിപ്പിച്ചത്. . വൈദ്യുത തൂണുകളും കുടിവെള്ള പെപ്പുകളും മാറ്റാതെ നിർമ്മാണോദ്ഘാടനം നടത്തുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെെത്തിയിരുന്നു. എന്നാൽ തൂണുകളും കുടിവെള്ള പൈപ്പുകളുമെല്ലാം കൃത്യസമയത്ത് മാറ്റുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പറഞ്ഞു