ഓട്ടോയില്‍ വച്ച് പീഡന ശ്രമം; കോണ്‍സ്റ്റബിളിനെ മര്‍ദിച്ച് പെണ്‍കുട്ടി പൊലീസ് സറ്റേഷനിലെത്തിച്ചു

First Published 7, Apr 2018, 9:09 AM IST
Karate champ beats up cop
Highlights
  • കരാട്ടേ ക്ലാസ് കഴിഞ്ഞ് പെണ്‍കുട്ടി വീട്ടിലേക്ക് പോവുകയായിരുന്നു
  • പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു
     

ദില്ലി: ഓട്ടോറിക്ഷയില്‍ വച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ച ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥനെ 21 കാരി അടിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ചു.ഹരിയാനയിലെ റോട്ടക്കിലാണ് സംഭവം. ലൈംഗികാതിക്രമത്തിന് യസീന്‍ എന്ന ഉദ്യോഗസഥനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

കരാട്ടേ ക്ലാസ് കഴിഞ്ഞ് രാത്രി ഏഴ് മണിക്ക് വീട്ടിലേക്ക് പോവുകയായിരുന്നു നേഹ. നേഹ സഞ്ചരിച്ച ഓട്ടോയില്‍ കോണ്‍സ്റ്റബിള്‍ യസീന്‍ എന്ന് പരിചയപ്പെടുത്തിയ ആളും കയറി. പിന്നീട് ഇയാള്‍ ഫോണ്‍ നമ്പര്‍ ചോദിച്ച് ശല്ല്യപ്പെടുത്താന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഉദ്യോഗസ്ഥനെ അടിക്കുകയും ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു.

ഗോവയില്‍ വച്ച് നടന്ന 10ാമത് ദേശീയ ഓപ്പണ്‍ കരാട്ടേ ചാംപ്യന്‍ഷിപ്പില്‍ ഹരിയാനയെ പ്രതിനിധീകരിച്ചത് നേഹ ജന്‍ഗ്ര സ്വര്‍ണ്ണം കരസ്ഥമാക്കിയിരുന്നു.

loader