ലണ്ടണില്‍ കാള്‍ മാര്‍ക്‌സിന്‍റെ ശവകുടീരത്തിന് നേരെ ആക്രമണം

ലണ്ടണ്‍: ലണ്ടണില്‍ കാള്‍ മാര്‍ക്‌സിന്‍റെ ശവകുടീരത്തിന് നേരെ ആക്രമണം. ലണ്ടണിലെ സെമിത്തേരിയിലെ കാള്‍ മാര്‍ക്‌സിന്‍റെയും കുടുംബത്തിന്‍റെയും പേരുകള്‍ കൊത്തിവെച്ച ശവകുടീരത്തിന് നേരെ ചുറ്റിക ഉപയോഗിച്ചായിരുന്നു ആക്രമണം ഉണ്ടായത്. 

മാര്‍ബിളില്‍ കാള്‍ മാര്‍ക്‌സിന്‍റെ പേര് കൊത്തിയ ഭാഗത്ത് നല്ലതുപോലെ കൊത്തിവരച്ചിട്ടുണ്ട്. ശവകുടീരത്തില്‍ എളുപ്പം കേടുവരുത്താവുന്ന ഭാഗത്താണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം ട്രസ്റ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ബ്രിട്ടനിലെ സംരക്ഷിത കേന്ദ്രങ്ങളില്‍ ഒന്നാണ് ഈ ശവകുടീരം.

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇതുവരെയും പിടികൂടിയിട്ടില്ല. ജെര്‍മ്മന്‍ നവോത്ഥാന നായകനും കമ്മ്യൂണിസ്റ്റ് ചിന്തകനുമായ കാള്‍ മാര്‍ക്‌സ് 1849ലാണ് ലണ്ടനിലേക്ക് കുടിയേറുന്നത്. മുമ്പും കാള്‍ മാര്‍ക്സിന്‍റെ ശവകുടീരത്തിന് നേരെ ആക്രമണം നടന്നിരുന്നു.