കര്‍ണ്ണാടക;  കോണ്‍ഗ്രസ് നിയമ നടപടിക്ക്

First Published 16, May 2018, 10:20 PM IST
Karnataka Congress for legal action
Highlights
  • ബിജെപിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ്.

ദില്ലി:   ബിജെപിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണ്ണറുടെ നടപടിക്കെതിരെയാണ് കോണ്‍ഗ്രസ് ചീഫ് ജസ്റ്റിസിനെ സമീപിച്ചത്. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിജെപിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടുമെന്നും  കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. കേവലഭൂരിപക്ഷം തെളിയിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുള്ളൂ. ഈയവസ്ഥയില്‍ ഗവര്‍ണ്ണര്‍ ബിജെപിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത് തെറ്റാണെന്നും കോണ്‍ഗ്രസ്. കേവലഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്ത കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചതിന് നിയമസാധുത ഇല്ലെന്നും കോണ്‍ഗ്രസ്. ഇതിനിടെ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കി.

loader