ബെംഗളൂരു: ലൈംഗിക ടേപ്പ് പുറത്ത് വന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് എച്ച് വൈ മേട്ടി എക്‌സൈസ് മന്ത്രി സ്ഥാനം രാജിവച്ചു. ഔദ്യോഗിക കാര്യങ്ങള്‍ക്കായി സമീപിച്ച ഇരുപത്തിനാല് വയസുകാരിയെ മേട്ടി ലൈംഗീകമായി ഉപയോഗിച്ചുവെന്ന് ആരോപിച്ച് വിവരവകാശ പ്രവര്‍ത്തകനായ രാജശേഖറാണ് വീഡിയോ പുറത്ത് വിട്ടത്. ഭീഷണിപ്പെടുത്തി മന്ത്രി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെ.ജെ. ജോര്‍ജ്ജ് നേരത്തെ സിദ്ധരാമയ്യ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചിരുന്നു.