ഗവര്‍മെന്‍റുണ്ടാക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചു നാളെ തന്നെ സത്യപ്രതിജ്ഞയെന്ന് ബിജെപി
ബെംഗളൂരു: കര്ണാടകയില് ഗവര്മെന്റുണ്ടാക്കാന് യെദ്യൂരപ്പയെ ക്ഷണിച്ച് ഗവര്ണര്. ഭൂരിപക്ഷം തെളിയിക്കാന് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഗവര്ണറുടെ തീരുമാനം ബിജെപി സ്വാഗതം ചെയ്തു. നാളെ തന്നെ സത്യപ്രതിജ്ഞ നടത്തണമെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. എന്നാല് ഗവര്ണറുടെ തീരുമാനത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുമെന്നാണ് കോണ്ഗ്രസ് നിലപാട്. എംഎല്എമാരെ കോണ്ഗ്രസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കോണ്ഗ്രസ് നേതാക്കള് ചീഫ് ജസ്റ്റിനെ കണ്ടേക്കും.
