ഇരുപത്തിയൊന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ശമ്പളം കര്‍ണാടക നിയമസഭാ സെക്രട്ടേറിയറ്റ് തടഞ്ഞുവച്ചു. ബോര്‍ഡ് ,കോര്‍പ്പറേഷന്‍ അംഗങ്ങളായ എംഎല്‍എമാര്‍ അനധികൃതമായി ബത്തകള്‍ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.അഡ്വക്കറ്റ് ജനറലിന്‍റെയും അക്കൗണ്ടന്‍റ് ജനറലിന്‍റെയും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമസഭ ഉത്തരവിറക്കിയത്. ബോര്‍ഡ്,കോര്‍പ്പറേഷന്‍ അധ്യക്ഷന്‍മാരായ ചില എംഎല്‍എമാര്‍ മന്ത്രിമാരുടെ ശമ്പളവും ബത്തയും കൈപ്പറ്റുന്നുണ്ടെന്നും ഇവര്‍ക്ക് ശമ്പളം നല്‍കരുതെന്നും നിയമസഭാ സെക്രട്ടേറിയറ്റിന് നിര്‍ദേശം ലഭിച്ചിരുന്നു.