മംഗളൂരു: കുട്ടികള്‍ക്കൊരു സന്തോഷ വാര്‍ത്തയുമായാണ് കര്‍ണ്ണാടകയിലെ അടുത്ത് അധ്യയന വര്‍ഷം ആരംഭിക്കുക. അടുത്ത അധ്യയന വര്‍ഷം മുതല്‍ ആഴ്ചയില്‍ ഒരു ദിവസം കുട്ടികള്‍ക്ക് സ്കൂളില്‍ ബാഗ് കൊണ്ടുപോകേണ്ട. 'നോ ബാഗ് ഡേ' എന്നാണ് ഈ ദിവസം അറിയുക.
എല്ലാ ബുധനാഴചകളിലും ആയിരിക്കും 'നോ ബാഗ് ഡേ'. ഇപ്പോള്‍ തന്നെ ചില സര്‍ക്കാര്‍, അണ്‍എയ്ഡഡ് സ്കൂളുകളില്‍ 'നോ ബാഗ് ഡേ' ആചരിക്കുന്നുണ്ട്. പുതിയ തീരുമാനം സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെ എല്ലാ സ്കൂളുകളിലും നടപ്പിലാക്കണം. ഞായറാഴ്ചകള്‍ക്കായി മാത്രമല്ല ഇനി ബുധനാഴ്ചയ്ക്കായും വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കും.
