നാളെ നാല് മണിക്കു ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു. 

ബംഗളൂരു: ഒടുവില്‍ നാളെ നാല് മണിക്ക് യെദ്യൂരപ്പ കര്‍ണ്ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിനെടുവിലാണ് നാല് മണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്.

സുപ്രീംകോടതിയില്‍ അസാധാരണമായ സംഭവ വികാസങ്ങളാണ് നടന്നത്. ഭരണാഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്ക് വിവേചനാധികാരം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കപില്‍ സിംബല്‍ സുപ്രീംകോടിതിയില്‍ വാദിച്ചു. എന്നാല്‍ ഗവര്‍ണര്‍ യെദ്യൂരപ്പയെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചതിന്റെ ശരി തെറ്റുകളെക്കുറിച്ച് വാദം തുടര്‍ന്നാല്‍ നീതി വൈകുമെന്നും അതിനാല്‍ യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കട്ടെയെന്നും സുപീംകോടതി ആദ്യമേ പറഞ്ഞു. കോണ്‍ഗ്രസും ജെഡിഎസും കോടതിയുടെ വാദത്തോട് യോജിച്ചു. എന്നാല്‍ എംഎല്‍എമാരെ കിട്ടാനുണ്ടെന്നും കോണ്‍ഗ്രസും ജെഡിഎസും എംഎല്‍എമാരെ പൂട്ടിയിട്ടിരിക്കുകയാണെന്നും ബിജെപി കോടതിയില്‍ വാദിച്ചു. 

മാത്രമല്ല തിങ്കളാഴ്ച്ചവരെ സമയം നല്‍കണമെന്ന മുഗള്‍ റോത്തഗിയുടെ വാദം അംഗീകരിക്കാതെ സുപ്രീം കോടതി നാളെ നാല് മണിക്ക് മുമ്പ് യെദ്യൂരപ്പ കര്‍ണ്ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടു. ആംഗ്ലോ ഇന്ത്യന്‍ എംഎല്‍എ നാമനിര്‍ദ്ദേശം ചെയ്യരുത്. രഹസ്യ വോട്ടെടുപ്പ് പാടില്ല. ഇതോടെ എല്ലാ എംഎല്‍എമാരും പരസ്യമായി തങ്ങളുടെ നിലപാട് അറിയിക്കേണ്ടി വരും. ഈ കാര്യങ്ങള്‍ സുപ്രീംകോടതി എടുത്തു പറഞ്ഞു. യാതൊരു തരത്തിലുമുള്ള കുതിരകച്ചവടം നടക്കരുതെന്ന കരുതലെടുക്കാന്‍ ഇതിലൂടെ കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

എന്നാല്‍ സുപീംകോടതിയുടെ നടപടി ബിജെപിക്ക് കനത്ത തിരിച്ചടിയായി. അതേസമയം കോടതിയുടെ തീരുമാനം കോണ്‍ഗ്രസിനെയും ജെഡിഎസിനെയും ആശ്വസം നല്‍കി. കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന് എംഎല്‍എമാരെ ഹൈദ്രാബാദില്‍ നിന്ന് ബംഗളൂരുവില്‍ എത്തിക്കുവാനുള്ള സമയം ലഭിച്ചുവെന്നത് ഏറെ ആശ്വാസകരമാണ്. എല്ലാ എംഎല്‍എമാരെയും നിയമസഭയിലെത്തിക്കുവാന്‍ ആവശ്യമായ സഹായം നല്‍കാന്‍ സുപ്രീകോടതി കര്‍ണ്ണാടക ഡിജിപിയോട്് ആവശ്യപ്പെട്ടു.

ഇതിനിടെ ബിജെപി എംഎല്‍എ ശോഭാ കരന്തലജെ തങ്ങള്‍ക്ക് 120 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടു. കേവലഭൂരിപക്ഷം തെളിയിക്കാന്‍ തിങ്കളാഴ്ച്ചവരെയുള്ള സമയവും രഹസ്യ ബാലറ്റും വേണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദവും സുപ്രീംകോടതി തള്ളിയത് കേന്ദ്രസര്‍ക്കാറിനേറ്റ തിരിച്ചടിയായി. ഇതിനിടെ കര്‍ഷക പ്രീണിനത്തിനും ന്യൂനപക്ഷ പ്രീണനത്തിനുമായി യെദ്യൂരപ്പ അധികാരമേറ്റെടുത്തയുടനെ സ്വീകരിച്ച നടപടികളൊന്നും തന്നെ സര്‍ക്കാറിന്റെ രക്ഷയ്‌ക്കെത്തില്ല. കേവല ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ ഉത്തരവുകളെല്ലാം തന്നെ അസാധുവാകും. 

വിശ്വാസവേട്ടെടുപ്പ് ഏങ്ങനെ വേണമെന്ന് പ്രോട്ടം സ്പീക്കര്‍ തീരുമാനിക്കും. ആര്‍.വി.ദിനേശ് പാണ്ഡേയ്‌ക്കോ ഉമേഷ് കട്ടിയോ പ്രോട്ടേം സ്പീക്കറാകാന്‍ സാധ്യതയുണ്ട്. ഏറ്റവും പ്രായം കൂടിയ എംഎല്‍എയാവണം പ്രോട്ടേം സ്പീക്കറാക്കേണ്ടതെന്ന് സുപ്രീകോടതി ആവശ്യപ്പെട്ടതിനനുസരിച്ചാണിത്.