കാർത്തി ചിദംബരത്തിനെ വീണ്ടും സിബിഐ കസ്റ്റഡിയിൽ വിട്ടു കാർത്തി ചിദംബരത്തെ 12 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന് കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചു. ഈ ​മാ​സം 24 വ​രെ കാ​ർ​ത്തി​യെ ജുഡീഷ്യല്‍ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

കാ​ർ​ത്തി കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​നാ​യി കൂ​ടു​ത​ൽ ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന സി​ബി​ഐ​യു​ടെ ആ​വ​ശ്യം കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല. കേ​സി​ൽ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നെ​തിരേ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്ന് സി​ബി​ഐ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.

ചിദംബരം ധനമന്ത്രിയായിരിക്കെ നടപ്പാക്കിയ സ്വര്‍ണ്ണ ഇറക്കുമതി നയത്തിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഐ.എന്‍.എക്‌സ്. മീഡിയ നിക്ഷേപ കേസില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സിബിഐ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. പത്തു വര്‍ഷം പഴക്കമുള്ള കേസാണിത്.