കാസര്‍കോട്: പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് പത്ത് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും. വെള്ളരിക്കുണ്ട് സ്വദേശിയായ യുവാവിനെയാണ് കാസർകോട് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 

2012 ലാണ് സംഭവം പുറത്തറിയുന്നത്. വയർ വേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ പരിശോധനയിലാണ് പെൺകുട്ടി സഹോദരൻ പീഡിപ്പിക്കുന്ന വിവരം അറിയിച്ചത്. തുടർന്ന് ചൈൽഡ് ലൈൻപ്രവർത്തകർ പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് 10 വർഷവും ഒന്നിൽ കൂടുതൽ തവണ പീഡിപ്പിച്ചതിന് 10 വർഷം കഠിന തടവുമാണ് ശിക്ഷ. രണ്ട് വകുപ്പിലുമായി അമ്പതിനായിരം രൂപാ പിഴയും അടക്കണം.

ആറ് വർഷത്തിന് ശേഷമാണ് വിചാരണ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴ തുക ഇരയായ പെൺകുട്ടിക്ക് നൽകണമെന്നും വിധിയിലുണ്ട്. പിഴ അടച്ചില്ലെങ്കിൽ നാലു വർഷം അധി തടവ് അനുഭവിക്കണം. പെൺകുട്ടിക്ക് സാമ്പത്തിക സഹായത്തിന് ലീഗൽ സർവീസ് അതോറിറ്റിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.