ശ്രീനഗർ: ജമ്മു കാശ്മീരിൽ വിഘടനവാദി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീരിൽ ലിബറേഷൻ ഫ്രണ്ട് (ജെകഐൽഎഫ്) ചെയർമാൻ യാസിൻ മാലിക്കിനെ അറസ്റ്റ് ചെയ്ത പോലീസ് വിഘടനവാദി നേതാവ് മിർവായിസ് ഉമർ ഫറൂഖിനെ വീട്ടുതടങ്കലിലാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അബിഗുസാറിലെ പാർട്ടി ഓഫീസിൽ നിന്നാണ് യാസിൻ മാലിക്കിനെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. ശ്രീനഗറിലെ വസതിയിലാണ് മിർവായിസ് ഉമർ കഴിയുന്നത്. കനത്ത പോലീസ് കാവൽ വീടിന് ഏർപ്പെടുത്തിയിട്ടുണ്ട്.