കെയ്റ്റിന്‍റെ വിരലുകള്‍ക്ക് ഒരേ നീളമെന്ന് ഡെയ്‍ലി മെയ്‍ല്‍ ട്രോളുമായി ട്വിറ്റര്‍

ലണ്ടന്‍: വില്ല്യം രാജകുമാരനും കെയ്റ്റും കെന്‍സിങ്ടന്‍ കൊട്ടാരവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടക്കാറുണ്ട്. എന്നാല്‍ കെയ്റ്റിനെക്കുറിച്ച് ഡെയ്‍ലി മെയ്ല്‍ കൊടുത്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ചാരിറ്റി പ്രവൃത്തികള്‍ നടത്തുന്ന ഒരു ഓര്‍ഗനൈസേഷന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ ഓക‍്സ്‍‍ഫോര്‍ഡ് പീഗസ് പ്രൈമറി സ്കൂളില്‍ നടന്ന പരിപാടിയില്‍ എത്തിയതായിരുന്നു കെയ്റ്റ്.

എല്ലായിപ്പോഴത്തേയും പോലെ ക്യാമറാക്കണ്ണുകള്‍ കെയ്റ്റിനെ ഒപ്പിയെടുക്കുകയും ചെയ്തു. ഫോട്ടോ മാത്രമല്ല കെയ്റ്റിന്‍റെ വിലരുകളെക്കുറിച്ച് വിശകലനം നടത്തുക തന്നെ ചെയ്തു ഡെയ്‍ലി മെയ്‍ല്‍. കെയ്റ്റിന്‍റെ വിരലുകള്‍ക്ക് എന്താണ് ഒരേ വലിപ്പം എന്നാതാണ് ഡെയ്‍ലി മെയിലില്‍ വന്ന വാര്‍ത്ത. സാധാരണയായി മറ്റുവിരലുകളെക്കാള്‍ കുറച്ച് അധികം നീളമുണ്ടായിരിക്കും നടുവിരലിന്. എന്നാല്‍ കെയ്റ്റിന്‍റെ വിരലുകള്‍ക്ക് ഒരേ വലിപ്പമാണെന്ന കണ്ടെത്തലാണ് ഡെയ്‍ലിമെയ്‍ല്‍ നടത്തിയത്. എന്തായാലും വാര്‍ത്തക്ക് ലഭിച്ചിരിക്കുന്നത് നല്ല അഡാറ് ട്രോളുകളാണ്.

Scroll to load tweet…

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…