തൃശൂരിലെ ഫ്ളാറ്റ് കൊലക്കേസിലെ പ്രതിയായ കൊടകര റഷീദ് വീണ്ടും അറസ്റ്റിൽ. അതിരപ്പിള്ളിയിലെ റിസോർട്ടിൽ വെച്ച് യുവതിയെ ബലാൽസംഗം ചെയ്തെന്ന പരാതിയിലാണ് കോഴിക്കോട്ട് വെച്ച് ഇയാൾ പിടിയിലായത്. മൂന്ന് കൂട്ടുപ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോഴിക്കോട്: തൃശൂരിലെ ഫ്ളാറ്റ് കൊലക്കേസിലെ പ്രതിയായ കൊടകര റഷീദ് വീണ്ടും കസ്റ്റഡിയിൽ. യുവതിയെ ബലാൽസംഗം ചെയ്തെന്ന പരാതിയിലാണ് കൊടകര റഷീദ് കസ്റ്റഡിയിലായത്. കോഴിക്കോട്ട് വച്ചാണ് പിടിയിലായത്. അതിരപ്പിള്ളിയിലെ റിസോർട്ടിൽ വച്ചാണ് ബലാത്സംഗം നടന്നത്. ഡിസംബർ 13 നായിരുന്നു സംഭവം. യുവതിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് റഷീദ്. സംഭവത്തിൽ കൂട്ടുപ്രതികളായ മൂന്നു പേരും പിടിയിലായി.