ബംഗലൂരു: കാവേരി നദീ ജലം തമിഴ്നാടിന് വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ക‍ര്‍ണാടകത്തില്‍ ബന്ദ് നടത്തുന്നു.ജീവനക്കാര്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് പണിമുടക്കിയതിനാല്‍ കര്‍ണാടക ആര്‍ടിസി ബസുകളും ബംഗളുരു ബസുകളും സ‍ര്‍വ്വീസ് നടത്തുന്നില്ല. ഓട്ടോ റിക്ഷ, ടാക്‌സി അസോസിയേഷനുകളും അഭിഭാഷകുടെ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സിനിമ തീയേറ്ററുകള്‍ ഇന്ന് പ്രവ‍‍ര്‍ത്തിക്കില്ലെന്ന് തീയേറ്റ‍ര്‍ ഉടകളുടെ അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബന്ദിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള അന്തര്‍ സംസ്ഥാന ബസുകളില്‍ ബുക്ക് ചെയ്തവരുടെ ടിക്കറ്റുകള്‍ നേരത്തെ ക്യാന്‍സല്‍ ചെയ്തിരുന്നു.

സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍‍ക്കാര്‍‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.മാണ്ഡ്യ, ശ്രീരംഗപട്ടണ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായ നാലാം ദിവസവും പ്രതിഷേധം ശക്തമായി തുടരുകയാണ്.