പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനു മുമ്പ് ഇയാൾ തൊട്ടടുത്ത രണ്ടു വീടുകളിൽ മോഷ്ടിക്കാൻ കയറിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ലൈംഗിക പീഡനത്തിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി എത്തിയത് മോഷണത്തിനായിട്ടാണെന്ന് തിരുവനന്തപുരം ഡിസിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനു മുമ്പ് ഇയാൾ തൊട്ടടുത്ത രണ്ടു വീടുകളിൽ മോഷ്ടിക്കാൻ കയറിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി. ആളുകൾ ഉള്ളതിനാൽ ഈ വീടുകളുടെ അകത്തു കയറിയില്ല. കോമ്പൗണ്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചു. പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ പ്രതി യാതൊരു തെളിവുകളും അവശേഷിപ്പിച്ചിരുന്നില്ലെന്നും ഡിസിപി വ്യക്തമാക്കി. സാഹസികമായിട്ടാണ് പ്രതിയെ പിടികൂടിയതെന്നും പ്രതിയിൽ നിന്ന് ചെറുത്തുനിൽപ്പുണ്ടായി എന്നും അദ്ദേഹം വിശദമാക്കി. കഴക്കൂട്ടത്ത് പ്രത്യേക പട്രോളിംഗ് നടത്തുമെന്നും ഹോസ്റ്റലുകൾക്ക് സുരക്ഷ ഒരുക്കുമെന്നും ഡിസിപി അറിയിച്ചു.



