വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും അടുത്തുള്ള ബാറുകളുടെ ദൂരപരിധി കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കെ സി ബിസി മദ്യവിരുദ്ധ സമിതിയുടെ വ്യത്യസ്ത പ്രതിക്ഷേധ പരിപാടി. പാല സെന്റ്‌തോമസ് സ്‌കൂളിന് മുന്നില്‍ വിനോദ സഞ്ചാര മദ്യ പമ്പ് പ്രതീകാത്മകമായി നിര്‍മ്മിച്ചാണ് പ്രതിക്ഷേധിച്ചത്. മദ്യവിരുദ്ധ സമിതി ജനറല്‍ സെക്രട്ടറി ഫാ ജേക്കബ് വെള്ളമരുതുങ്കല്‍ ഉത്ഘാടനം ചെയ്തു. പുതിയ തീരുമത്തിനെതിരെ 12ന് തിരുവനന്തപുരത്ത് ധര്‍ണ്ണ നടത്തും.