മലപ്പുറം: ഒമ്പതുവയസുകാരനെ പീഡിപ്പിച്ച 36കാരിക്കെതിരെ  പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. മലപ്പുറം തേഞ്ഞിപ്പലത്താണ് സംഭവം. ഒന്നര വര്‍ഷമായി ലൈംഗികമായ കുട്ടിയെ പീഡിപ്പിക്കുന്നതായാണ് പൊലീസിന്‍റെ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ കഴിഞ്ഞദിവസം സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോട് കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞതോടെയാണ് വെളിയിലായത്. 

ഡോക്ടര്‍ വിവരം കൈമാറിയതനുസരിച്ച് പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. യുവതി കുട്ടിയെ മാസങ്ങളോളം ദുരുപയോഗപ്പെടുത്തിയതായും കുട്ടിക്ക് ഇത് മാനസികാരോഗ്യത്തെ ബാധിച്ചതായും ചൈല്‍ഡി ലൈന്‍ പറയുന്നു. അനേകം തവണ കുട്ടിയെ യുവതി ലൈംഗികമായി ഉപയോഗപ്പെടുത്തിയെന്ന് പോലീസ് വ്യക്തമാക്കി. 

കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധുവായ സ്ത്രീയാണ് പ്രതി. ചൈല്‍ഡ് ലൈനില്‍ നല്‍കിയ വിവരം അനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിവരം പുറത്തറിഞ്ഞതോടെ ഇരു വീട്ടുകാരും തമ്മില്‍ വലിയ വഴക്കുണ്ടായിരുന്നു. 

വരും ദിവസങ്ങളില്‍ കുട്ടിയുടെ മൊഴി പോലീസ് എടുക്കും. അടുത്തിടെ എറണാകുളത്ത് കാന്‍സര്‍ രോഗിയെ ലൈംഗികമായി പീഡിപ്പിച്ചതിന് യുവതിക്കെതിരേ കേസെടുത്തിരുന്നു.