ഇപി ജയരാജന്‍റെ സഹോദരന്‍റെ മകൾ ദീപ്തി നിഷാദിനെ കണ്ണൂരിലെ കേരള ക്ളേസ് ആന്‍റ് സെറാമിക്സ് ജനറൽ മാനേജരായി നിയമിച്ചത് വൻ വിവാദമായിരുന്നു. വിവാദം കത്തിപ്പടരുന്നതിനിടെ ദീപ്തി രാജിവെച്ചു. പക്ഷെ വിവാദം തീരുന്നില്ല. ജനറൽ മാനേജർക്ക് പിന്നാലെ ക്ലേസ് ആന്റ് സെറാമിക്സ് എംഡിയും വിവാദത്തിൽ
വ്യവസായി വി.എം. രാധാകൃഷ്ണന്‍റെ മകന്‍റെ ഭാര്യയുടെ അച്ഛനാണ് എം.ഡിയായ എസ്. അശോക് കുമാർ.
യുഡിഎഫ് കാലത്തായിരുന്നു അശോക് കുമാറിന്‍റെ നിയമനം. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുമായി വി.എം. രാധാകൃഷ്ണനുള്ള അടുപ്പമാണ് അശോകിന് ഈ സ്ഥാനം ലഭിച്ചതിന് പിന്നിലെന്നാ ആരോപണം അന്നേ ഇടത് പക്ഷം ഉയർത്തിയിരുന്നു. സർക്കാർ മാറി പല പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും അഴിച്ചുപണി നടന്നിട്ടും അശോക് കുമാറിന് മാറ്റമില്ല.
വിഎം രാധാകൃഷ്ണന്റെ വ്യവസായ താല്പര്യം സംരക്ഷിക്കാനാണ്അശോകിന് നിലനിർത്തിയതെന്നാണ് ഭരണപക്ഷത്ത് തന്നെ ഉയരുന്ന ആക്ഷേപം. ആരോപണങ്ങളെല്ലാം അശോക് കുമാർ നിഷേധിച്ചു
ഇ.പി ജയരാജനും വി.എം രാധാകൃഷ്ണനും തമ്മിലുള്ള അടുപ്പം നേര്തതെ തന്നെ സിപിഐഎമ്മിൽ ചർച്ചയായിരുന്നു. പാർട്ടി പ്ളീനത്തിന് ദേശാഭിമാനിയിൽ വി.എം. രാധാകൃഷ്ണന്‍റെ കമ്പനിയുടെ പരസ്യം വാങ്ങിയതും .ദേശാഭിമാനി ഭൂമി രാധാകൃഷ്ണന് വിറ്റതും വിവാദമുണ്ടാക്കിയിരുന്നു.
