'പ്രവചിച്ചതിനെക്കാള്‍ എത്രയോ വലിയ കാലവര്‍ഷമാണ് ഏതാനും ദിവസങ്ങളില്‍ ഇവിടെ ഉണ്ടായത്. അത് നമ്മുടെ സവിശേഷമായ ഭൂഘടനയ്ക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു'
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷെക്കടുതി ഉണ്ടാകുമെന്നുള്ള സൂചന കേന്ദ്ര കാലാവസ്ഥാ വകുപ്പില്‍ നിന്ന് ഉണ്ടായപ്പോള്‍ തന്നെ അതിനെ നേരിടാനുള്ള ക്രിയാത്മക ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ പ്രത്യേക സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.
'പ്രവചിച്ചതിനെക്കാള്‍ എത്രയോ വലിയ കാലവര്‍ഷമാണ് ഏതാനും ദിവസങ്ങളില്‍ ഇവിടെ ഉണ്ടായത്. അത് നമ്മുടെ സവിശേഷമായ ഭൂഘടനയ്ക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ഈ സവിശേഷ സാഹചര്യമാണ് കാലവര്‍ഷക്കെടുതിയുടെ വിവിധ രൂപങ്ങളിലേക്ക് സംസ്ഥാനത്തെ എത്തിച്ചത്.'- പിണറായി പറഞ്ഞു.
16 മുതല്‍ തന്നെ സര്‍ക്കാര്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ഉള്‍പ്പെടെ വിവിധ തലങ്ങളിലെ യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും പിണറായി നിയമസഭയെ അറിയിച്ചു.
