കാനത്തിന് മാണിയെ കാണുമ്പോള്‍ ചുവന്ന തുണി കാണുന്ന പോരുകളയുടെ അവസ്ഥ: കേരള കോണ്‍ഗ്രസ്
ആലപ്പുഴ: കാനം രാജേന്ദ്രനെതിരെ കേരളാ കോൺഗ്രസ് (എം) ആലപ്പുഴ ജില്ലാ നേതൃത്വം ചെങ്ങന്നൂരിൽ കെഎം മാണിയുടെ സഹായം ആവശ്യമില്ലെന്ന കാനത്തിന്റെ പ്രസ്താവന കേരളാ കോൺഗ്രസ് പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ജില്ലാ പ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം പറഞ്ഞു.
ഇത് എല്ഡിഎഫിന് തിരിച്ചടിയാകും. സജി ചെറിയാനെ തോൽപ്പിക്കാൻ കാനം ശ്രമിക്കുന്നുണ്ടോയെന്ന് എല്ഡിഎഫ് പരിശോധിക്കണം. ഏത് മുന്നണിയെ പിന്തുണക്കുമെന്ന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും മാണിയെ കാണുമ്പോൾ ചുവന്ന തുണി കാണുന്ന പോരുകാളയുടെ അവസ്ഥയാണ് കാനത്തിനെന്നും ജേക്കബ് തോമസ് പറഞ്ഞു.
