ബിജെപി തമ്മിലടി കേരളാ കോണ്‍ഗ്രസിനെ കരുവാക്കേണ്ടെന്ന് റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം:ബിജെപിയിലെ തമ്മിലടിക്ക് കേരളാ കോണ്‍ഗ്രസ്സിനെ കരുവാക്കേണ്ടെന്ന് പാർട്ടി ജനറല്‍ സെക്രട്ടറി റോഷി അഗസ്റ്റിന്‍ എംഎല്‍എ. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാജയം ഉറപ്പുവരുത്താനുള്ള ശ്രമമാണ് വി. മുരളീധരന്‍റേതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

എന്‍ഡിഎയുടെ നയങ്ങളോട് യോജിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് വരാമെന്നാണ് മാണി വിഷയത്തില്‍ കുമ്മനം പറഞ്ഞത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കള്ളന്മാരുടെയും കൊള്ളക്കരുടെയും വോട്ട് തേടുന്നതിൽ തെറ്റില്ലെന്ന് ബി.ജെ.പി നേതാവ് വി മുരളീധരന്‍ പറഞ്ഞത് വിമര്‍ശനമുയര്‍ത്തയിരുന്നു. പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ മുന്‍ അധ്യക്ഷന്‍ വി.മുരളീധരന് മറ്റു നേതാക്കളില്‍ നിന്ന് രൂക്ഷവിമര്‍ശനമാണ് ലഭിച്ചത്.