Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസില്‍ മാറ്റം: സംസ്ഥാന നേതാക്കൾ ദില്ലിയില്‍

  • കേരളത്തിലെ കോൺഗ്രസിലെ മാറ്റങ്ങൾ സംബന്ധിച്ച ചർച്ചകൾക്കായി സംസ്ഥാന നേതാക്കൾ ഇന്ന് ദില്ലിയിലെത്തും
kerala congress leaders meet in delhi

ദില്ലി: കേരളത്തിലെ കോൺഗ്രസിലെ മാറ്റങ്ങൾ സംബന്ധിച്ച ചർച്ചകൾക്കായി സംസ്ഥാന നേതാക്കൾ ഇന്ന് ദില്ലിയിലെത്തും. രാഹുൽഗാന്ധിയുമായി നാളെ രാവിലെയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും രാഹുൽ ഗാന്ധിയെ കാണും. 

കെ എം മാണിയെ മുന്നണിയിൽ തിരികെ കൊണ്ടു വരുന്ന വിഷയത്തിൽ ചർച്ചയുണ്ടാവും. യുഡി എഫ് കൺവീനറുടെ കാര്യത്തിലും മുസ്ലീംലീഗ് അഭിപ്രായം പറഞ്ഞേക്കും. രാജ്യസഭാ സ്ഥാനാർത്ഥിയെ വെളളിയാഴ്ച പ്രഖ്യാപിക്കും. പിജെ കുര്യനെ തന്നെ സ്ഥാന്ർത്ഥിയാക്കണമെന്ന നിലപാടിലാണ് ഭൂരിപക്ഷം എംപിമാരും.

Follow Us:
Download App:
  • android
  • ios