ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401. 50 അടിയായി കുറഞ്ഞു. ചെറുതോണിയിൽ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 1000 ഘനമീറ്ററായി കുറച്ചിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്നാണ് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചത്.  

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401. 50 അടിയായി കുറഞ്ഞു. ചെറുതോണിയിൽ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 1000 ഘനമീറ്ററായി കുറച്ചിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്നാണ് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചത്.

Add Asianetnews as a Preferred SourcegooglePreferred

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.15 അടിയാണ്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിൽ 6902 ഘനയടി വീതം ഇടുക്കിയിലേക്ക് ഒഴുകുന്നുണ്ട്. ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പും കുറയുന്നുണ്ട്. 168.34 അടിയാണ് ഇടമലയാർ ജലനിരപ്പ്. സെക്കന്റിൽ 400 ഘനമീറ്റർ വെള്ളം മാത്രമാണ് ഇവിടെ നിന്നും തുറന്നുവിടുന്നത്.