പ്രളയബാധിത മേഖലയില്‍ 200 താല്‍ക്കാലിക ആശുപത്രികള്‍ അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ഏഷ്യനെറ്റ് ന്യൂസിന്‍റെ പുതിയ കേരളം സംവാദത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം: പ്രളയബാധിത മേഖലയില്‍ 200 താല്‍ക്കാലിക ആശുപത്രികള്‍ അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ഏഷ്യനെറ്റ് ന്യൂസിന്‍റെ പുതിയ കേരളം സംവാദത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.പ്രളയക്കെടുതി നേരിടാന്‍ ചില പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഹെല്‍ത്ത് സെന്‍ററുകള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. തകര്‍ന്നുപോയ ഹെല്‍ത്ത് സെന്‍ററുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റുക എന്നതാണ് ആദ്യം ചെയ്യുന്നത്. ആളുകള്‍ക്ക് ഒപി സേവനം ആവശ്യം വരും. അതിനാല്‍ താല്‍ക്കാലികമായി 200 ആശുപത്രികള്‍ കൂടി അനുവദിക്കുമെന്ന് മന്ത്രി കെ. കെ ശൈലജ പറഞ്ഞു. താല്‍ക്കാലിക ഡോക്ടര്‍മാരെയും നിയമിച്ചുവരുകയാണ്. കൂടാതെ കേടായ ആശുപത്രി ഉപകരണങ്ങള്‍ എത്രയും പെട്ടെന്ന് ‍പുന:സ്ഥാപിക്കും. ഏകദേശം 150 കോടിയാണ് ഇതിനായി വേണ്ടിവരുക എന്നും മന്ത്രി പറഞ്ഞു.