തിരുവനന്തപുരം: ഹൈക്കോടതിയിൽ മാധ്യമങ്ങളെ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും വിലക്കിയ നടപടിയിൽ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉറപ്പ്. വിഷയത്തിൽ ഇടപെടണണെന്ന് ആവശ്യപ്പെട്ട് മാധ്യമസ്‌ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടു. വിഷയത്തിൽ ചീഫ് ജസ്റ്റീസുമായി ചർച്ച നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.