പാട്‌ന: പാട്‌ന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് നവ്‌നീതി പ്രസാദ് സിംഗ് കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്. നിയമനത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി. കേരള ഹൈക്കോടതി ജഡ്ജിയും മലയാളിയുമായ ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനാണ് ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്.
മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്ന മലയാളി ജസ്റ്റിസ് രാജേന്ദ്ര മേനോനാണ് പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് ഹേമന്ദ് ഗുപ്തയെ മധ്യപ്രദേശ് ഹൈക്കോടതിയിലും പ്രദീപ് കുമാര്‍ മൊഹന്ദിയെ ജാര്‍ഖണ്ഡ് ഹൈക്കോടതിലും ചീഫ് ജസ്റ്റിസായി നിയമനം നല്‍കി
