ദില്ലി: ആലപ്പുഴ സ്വദേശികളായ കമിതാക്കളെ ദില്ലിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലപ്പുഴ പള്ളിപ്പാട് സ്വദേശി സുരേഷും കാമുകിയുമാണ് ജീവനൊടുക്കിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും മലയാളത്തില്‍ തയ്യാറാക്കിയ കുറിപ്പ് പോലീസ് കണ്ടെടുത്തു.

ദില്ലിയിലെ രാജോരി ഗാര്‍ഡനിലെ ഹോട്ടല്‍ അമന്‍ ഡീലക്‌സിലാണ് ഇവര്‍ മുറിയെടുത്തിരുന്നത്. സംഭവത്തില്‍ ദില്ലി പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ച് വരികയാണ്.