എംബിബിഎസിന് 715 സീറ്റുകളും ബിഡിഎസിന് 599 ഉം സീറ്റുകള്‍ ബാക്കി. സുപ്രീംകോടതിയുടെ അനുമതിയോടെയാണ് സ്പോട്ട് അഡ്മിഷൻ വൈകി നടത്തുന്നത്.  

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള എംബിബിഎസ്- ബിഡിഎസ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്നും നാളെയുമായി നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഡിറ്റോറിയത്തില്‍ രാവിലെ മുതലാണ് പ്രവേശനം. എംബിബിഎസിന് 715 സീറ്റുകളും ബിഡിഎസിന് 599 ഉം സീറ്റുകളാണ് ബാക്കിയുള്ളത്. ഇതുവരെ എണ്ണായിരത്തോളം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രളയത്തിൻറെ പശ്ചാത്തലത്തിൽ സുപ്രീംകോടതിയുടെ അനുമതിയോടെയാണ് സ്പോട്ട് അഡ്മിഷൻ വൈകി നടത്തുന്നത്. 

Add Asianetnews as a Preferred SourcegooglePreferred