തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് വിദേശ ചരക്കുകപ്പലില്‍ കേരളാ പൊലീസ് ഫൊറന്‍സിക് പരിശോധന നടത്തി. കപ്പലിനുള്ളില്‍ വച്ച് ചൈനീസ് പൗരനായ തൊഴിലാളി കഴിഞ്ഞ ദിവസം മരിച്ച സാഹചര്യത്തിലായിരുന്നു പരിശോധന. കൂടുതല്‍ പരിശോധനയ്‌ക്കായി കപ്പല്‍ കൊല്ലം തീരത്ത് അടുപ്പിക്കും. എസ്.പി അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം അന്വേഷിക്കുന്നത്. തൂത്തുക്കുടിയില്‍ നിന്നും ഗുജറാത്ത് തീരത്തേക്ക് പോകുന്നതിടെയാണ് തൊഴിലാളിയെ കപ്പലിന്റെ ഡക്കില്‍ പരിക്കറ്റ നിലയില്‍ കണ്ടെത്തിയത്. കപ്പലില്‍ വീണ് തൊഴിലാളിക്ക് പരിക്കേറ്റെന്നാണ് കോസ്റ്റ്ഗാഡിനെ അറിയിച്ചത്. തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡിന്റെ ബോട്ട് സഹായത്തിനായി പോയെങ്കിലും പരിക്കേറ്റയാളെ വിഴിഞ്ഞം തീരത്ത് എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണപ്പെട്ടിരുന്നു. തിരുവനന്തപുരം മോര്‍ച്ചറയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കും. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ തടിയുമായാണ് ഇന്ത്യയിലെത്തിയത്.