തിരുവനന്തപുരം: ഡിജിപി വിളിച്ചുചേർത്ത ഉന്നതതല പൊലീസ് യോഗം ഇന്ന് ചേരും. ക്രമസമാധാന ചുമതലയുള്ള എസ്പിമാർ മുതൽ എഡിജിപിമാർ വരെയാണ് യോഗത്തിൽ പങ്കെടുക്കുന്നത്. യുഎപിഎ നിയമം ചുമത്തുന്നതിനെ കുറിച്ച് ഉദ്യോഗസ്ഥർക്ക് കൃത്യമായ മാർഗരേഖ യോഗത്തിൽ ഡിജിപി അവതരിപ്പിക്കും
സംസ്ഥാന പൊലീസ് സേനയിൽ ഇളക്കി പ്രതിഷ്ടകള്‍ക്കു ശേഷമാണ് ഡിജിപി യോഗം വിളിച്ചിരിക്കുന്നത്. നിലമ്പൂരിലെ നെക്സൽ ഏറ്റമുട്ടലിനശേഷം ചേരുന്ന പൊലീസ് യോഗം കൂടിയാണിത്. വടക്കൻ ജില്ലകളിലെ നക്സൽ ബാധി പ്രദേശങ്ങളിൽ തുടർന്ന് നടത്തണ്ട പ്രവർത്തനങ്ങള്‍ യോഗം വിലയിരുത്തും.
യുഎപിഎ നിയമം ചുമത്തിയെടുത്ത പല കേസുകളും പൊലീസിനെ പ്രതികൂട്ടിലാക്കിയിരുന്നു. പ്രതിഷേധം കാരണം പല കേസുകളിൽ നിന്നും പൊലീസ് പിന്നോട്ടു പോകേണ്ടിവന്നു. ഇതേ തടുർന്ന് യുഎപിഎ ചുമത്തുമ്പോഴുള്ള മാര്‍ഗ നിർദ്ദേശങ്ങള്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിന്രെ വ്യക്തമായ റിപ്പോർട്ട് ഡിജിപി യോഗത്തിൽ അവതരിപ്പിക്കുന്നുണ്ട്.
അന്വേഷണം പുരോഗമിക്കുകയും വിചാരണ നടക്കുകയും ചെയ്ത പ്രധാനപ്പെട്ട കേസുകൾ യോഗം ചർച്ച ചെയ്യും. ജില്ലാ എസ്പിമാര്‍ ഓരോ ജില്ലയിലെ ക്രമസമാധാനനിലയെ കുറിച്ച് റിപ്പോർട്ടുകള്‍ അവതരിപ്പിക്കും. ട്രാഫിക് പരിഷ്കരണത്തെ കുറിച്ചുള്ള ചർച്ചയും യോഗത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
