തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിൽ ഡ്യൂട്ടി പരിഷ്കരണം തുടങ്ങിയ ആദ്യ ദിവസത്തെ ടിക്കറ്റ് വരുമാനം അഞ്ചു കോടി . ഏഴായിരം രൂപയിൽ താഴെ വരുമാനമുള്ള സര്‍വീസുകളിൽ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയത്
വ്യാഴാഴ്ച മുതലാണ് ഡ്യൂട്ടി പരിഷ്കരണം തുടങ്ങിയത്. പരിഷ്കരണത്തിന്‍റെ ആദ്യ ദിവസം വരുമാനം കൂടിയില്ല. ആദ്യ ദിവസത്തെ വരുമാനം അഞ്ചുകോടി 44 ആയിരത്തി 709 രൂപ . ഡ്യൂട്ടി പരിഷ്കാരത്തിന് മുന്‍പത്തെ വ്യാഴാഴ്ചകളിലെ വരുമാനം ഇങ്ങനെ. ജൂണ്‍ ഒന്ന് .5,20,45,959 രൂപ മേയ് 25 ന് 5,59,93, 438 രൂപ. കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ പ്രതിദിനം ഏഴു കോടി കലക്ഷനുണ്ടാകണമെന്നാണ് മനേജ്മെന്‍റ് കണക്കു കൂട്ടുന്നത്. യാത്രക്കാരുടെ എണ്ണവും കുറഞ്ഞു.
കഴിഞ്ഞ ദിവസം ശരാശരി 611 പേരാണ് ഒരു ബസിൽ യാത്ര ചെയ്തത് .ഒന്നാം തീയതി ശരാശരി 654 പേരും മേയ് 25 ന് 675 പേരുമാണ് ഒരു ബസിലെ യാത്രക്കാര്‍ . നോമ്പുകാലമായതിനാലാണ് യാത്രക്കാരുടെയും വരുമാനത്തിന്‍റെയും കുറവെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ പ്രതികരണം . പരിഷ്കാരത്തെക്കുറിച്ച് വിലയിരുത്താറായില്ലെന്നാണ് മാനേജ്മെന്‍റ് നിലപാട്.
അതേ സമയം സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കിയതോടെ ജീവനക്കാരുടെ എണ്ണവും ചെലവും കുറയുമെന്നാണ് കണക്കു കൂട്ടൽ . എം.പാനൽ ജീവനക്കാരുടെ ആവശ്യം കുറയും .ഏഴായിരം രൂപയിൽ താഴെ വരുമാനമുള്ള സര്‍വീസുകളിലാണ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയത് .അതായത് ആറരമണിക്കൂര്‍ ഡ്രൈവിങ്ങ് അവേഴ്സ് ഒരു ഡ്യൂട്ടി . 612 ഡ്യൂട്ടികളാണ് ഇങ്ങനെ സിംഗിള്‍ ഡ്യൂട്ടിയായത് .
