Asianet News MalayalamAsianet News Malayalam

നാലാം സെമസ്റ്ററും കഴിഞ്ഞു, ഒന്നാം സെമസ്റ്ററിന്‍റെ ഫലം വന്നില്ല; ആശങ്കയോടെ എംബിഎ വിദ്യാ‍ര്‍ത്ഥികള്‍

  • നാലാം സെമസ്റ്ററും കഴിഞ്ഞു, ഒന്നാം സെമസ്റ്ററിന്‍റെ ഫലം വന്നില്ല
  • കേരള സര്‍വകലാശാലക്ക് കീഴിലെ എംബിഎ വിദ്യാ‍ര്‍ത്ഥികള്‍ ആശങ്കയില്‍
kerala university mba students in anxiety

തിരുവനന്തപുരം: കേരള സര്‍വകലാശാലക്ക് കീഴില്‍ ട്രാവല്‍ ആന്‍റ് ടൂറിസം എംബിഎ 2017 ബാച്ചിലെ വിദ്യാര്‍ഥികള്‍ അവരുടെ ആദ്യ സെമസ്റ്റര്‍ പരീക്ഷയുടെ ഫലം അറിയാനുള്ള കാത്തിരിപ്പ് തുടങ്ങിട്ട് ഒരു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് എംബിഎ 2017 ബാച്ചിന്‍റെ ആദ്യ സെമസ്റ്റര്‍ പരീക്ഷ നടന്നത്. ഇപ്പോള്‍ വിദ്യാര്‍ഥികള്‍ നാലാം സെമസ്റ്ററിലേക്ക് കടന്നെങ്കിലും ആദ്യ സെമസ്റ്റിന്‍റെ പരീക്ഷഫലം ഇതുവരെ വന്നിട്ടില്ല. ഇനി മൂന്ന് മാസത്തിനുള്ളില്‍ കോഴ്‌സ് അവസാനിക്കാന്‍ ഇരിക്കെ ഇനി എന്തെന്ന് അറിയാതെ വലയുകയാണ് വിദ്യാര്‍ഥികള്‍. 

കേരള സര്‍ക്കാരിന്റെ ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടണോമസ് കോളേജായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍റ് ടൂറിസം സ്റ്റഡീസില്‍ 20 തോളം കുട്ടികളാണ് കേരള സര്‍വകലാശാലക്ക് കീഴില്‍ ഈ കോഴ്‌സ് ചെയ്യുന്നത്. ഇതില്‍ പലര്‍ക്കും പ്ലയിസ്‌മെന്റിന്‍റെ ഭാഗമായി ജോലിയും ലഭിച്ചിട്ടുണ്ട്. എന്നാല്‍, കോഴ്‌സ് എപ്പോള്‍ തീരുമെന്നറിയാതെ കമ്പനികള്‍ക്ക് ഒരു മറുപടി നല്‍കാന്‍ സാധിക്കാതെ വലയുകയാണ് വിദ്യാര്‍ഥികളും കോളേജ് അധികൃതരും. എന്നാല്‍, കേരള സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും വൈകിയാണ് നടന്നതെന്നും തങ്ങളുടെ പിഴവല്ലെന്നും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍റ് ടൂറിസം  സ്റ്റഡീസ് (കിറ്റ്‌സ്) ന്റെ പ്രിന്‍സിപ്പല്‍ ഡോ.ബി.രാജേന്ദ്രന്‍ പ്രതികരിച്ചു.

കേരള സര്‍വകലാശാല നാഥനില്ലാ കളരിയാട്ടിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. കാലിക്കറ്റ് വൈസ് ചാന്‍സിലര്‍ക്കാണ് കേരളാ യൂണിവേഴ്‌സിറ്റിയുടെ അധിക ചുമതല. ഇതിന് പിന്നാലെ സെമസ്റ്റര്‍ സംവിധാനം അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥ ലോപിയും സര്‍വകലാശാലയില്‍ സജീവമാണ്. ഇതിന്‍റെ ഭാഗമായിയാണ് സെമസ്റ്റര്‍ പരീക്ഷഫലങ്ങള്‍ വൈകുന്നതെന്നതെന്നുമാണ് വിലയിരുന്നത്. കൂടാതെ ഇതേ കോളേജിലെ ബിബിഎ വിദ്യാര്‍ഥികളുടെ ആദ്യ സെമസ്റ്റര്‍ റിസര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് ഒരു വര്‍ഷത്തിന് ശേഷമാണ്. എന്നാന്‍ ഇതും പൂര്‍ണമല്ലെന്ന ആക്ഷേപവും നിലവിലുണ്ട്. പരീക്ഷയുടെ മാര്‍ക്കിനൊപ്പം സി മാര്‍ക്ക് ചേര്‍ത്ത അന്തിമ ഫലം ഇതുവരെ ബിബിഎ ടൂറിസം ആന്‍റ് ട്രാവന്‍ സ്റ്റഡീസില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. മറ്റു സര്‍വകലാശാലകളില്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ് നാലാം സെമസ്റ്ററിലേക്ക് വിദ്യാര്‍ഥികള്‍ കടന്നപ്പോള്‍ കിറ്റ്‌സിലെ എംബിഎ വിദ്യാര്‍ഥികള്‍ മൂന്നാം സെമസ്റ്റര്‍ എക്‌സാം കഴിയാതെ തന്നെ നാലാം സെമസ്റ്റലിലേക്ക് കടന്നിരിക്കുകയാണ്

Follow Us:
Download App:
  • android
  • ios